Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dakshina Pradesh

എൻഡിഎ വന്നാൽ തമിഴ്നാട് ദക്ഷിണ പ്രദേശ് ആകും: സ്റ്റാലിൻ

തി​​​​രു​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ൽ എ​​​​ൻ​​​​ഡി​​​​എ​​​​യ്‌​​​​ക്കെ​​​​തി​​​​രേ​ വി​​​​മ​​​​ർ​​​​ശ​​​​നം ശ​​​​ക്ത​​​​മാ​​​​ക്കി ഡി​​​​എം​​​​കെ അ​​​​ധ്യ​​​​ക്ഷ​​​​നും ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ എം​​​​കെ സ്റ്റാ​​​​ലി​​​​ൻ.

ബി​​​​ജെ​​​​പി നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള എ​​​​ൻ​​​​ഡി​​​​എ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തി​​​ന്‍റെ പേ​​​​ര് ദ​​​​ക്ഷി​​​​ണ പ്ര​​​​ദേ​​​​ശ് എ​​​​ന്നാ​​​​ക്കാ​​​​ൻ​​​പോ​​​​ലും അ​​​വ​​​ർ മ​​​​ടി​​​​ക്കി​​​​ല്ലെ​​​​ന്ന് തി​​​​രു​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി​​​​യി​​​​ൽ പ്ര​​​​ചാ​​​​ര​​​​ണ യോ​​​​ഗ​​​​ത്തി​​​​ൽ സ്റ്റാ​​​​ലി​​​​ൻ ആ​​​രോ​​​പി​​​ച്ചു.

ത​​​​മി​​​​ഴ്‌​​​​ സ്വ​​​​ത്വ​​​​ത്തെ ത​​​​ക​​​​ർ​​​​ക്കു​​​​ന്ന നീ​​​​ക്ക​​​​മാ​​​​യി​​​​രി​​​​ക്കും ഇ​​​​ത്. ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​വി​​​​കാ​​​​സ​​​ങ്ങ​​​ൾ ഉ​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ൻ എ​​​​ഐ​​​​എ​​​​ഡി​​​​എം​​​​കെ-​​​​ബി​​​​ജെ​​​​പി സ​​​​ഖ്യ​​​​ത്തി​​​​നെ​​​തി​​​രേ ജ​​​ന​​​ത അ​​​​ണി​​​​നി​​​​ര​​​​ക്ക​​​​ണം.

പൗ​​​​ര​​​​ത്വ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലി​​​​നെ പി​​​​ന്തു​​​​ണ​​​​ച്ച​​​​വ​​​​രാ​​​​ണ് എ​​​​ഐ​​​​എ​​​​ഡി​​​​എം​​​​കെ​​​​യെ​​​​ന്നും ബി​​​​ല്ലി​​​​നെ​​​​തി​​​​രേ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച​​​​വ​​​​രു​​​​ടെ ര​​​​ക്ത​​​​ക്ക​​​​റ എ​​​​ഐ​​​​എ​​​​ഡി​​​​എം​​​​കെ​​​​യ്ക്ക് മു​​​​ക​​​​ളി​​​​ലു​​​​ണ്ടെ​​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up